കൊളച്ചേരി :- IRPC മയ്യിൽ സോണൽ വളണ്ടിയർ സംഗമം മുല്ലക്കൊടി ബാങ്ക് ഹാളിൽ വെച്ച് നടന്നു. ഗവേണിംഗ് ബോർഡ് അംഗം കെ.സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. സിപിഐ (എം) ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ സംസാരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് സാജിത്ത്, ജില്ല കമ്മിറ്റി അംഗം വാസുദേവൻ പട്ടുവം എന്നിവർ ക്ലാസ് എടുത്തു.
സോണൽ കൺവീനർ കെ രാജൻ സ്വാഗതവും കുഞ്ഞിരാമൻ പി.പി നന്ദിയും പറഞ്ഞു.