മയ്യിൽ :- എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച മയ്യിൽ യുദ്ധ സ്മാരകത്തിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സെക്രട്ടറി കെ.മോഹനൻ പതാക ഉയർത്തി. ESWA പ്രസിഡന്റ് ടി.വി രാധാകൃഷ്ണൻ ധീരജവാന്മാരുടെ സ്മൃതി മണ്ഡപത്തിൽ ആദ്യ റീത്ത് സമർപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് മയ്യിൽ ഗ്രാമപഞ്ചായത്ത്, ഇടൂഴി ആയുർവേദ ആശു പത്രി ഫൗണ്ടേഷൻ, Lions Club മയ്യിൽ, ACE ബിൽഡേഴ്സ് മയ്യിൽ, പോലീസ് സ്റ്റേഷൻ മയ്യിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മിറ്റി ,കവിളിയോട്ട് ജനകീയ വായനശാല, കെ പി ജയപ്രകാശൻ മാസ്റ്റർ സ്മാരക വായനശാല പാവന്നൂർ, ഹോട്ടൽ ചിക്ക് വൺ , 31 NCC Bn കണ്ണൂർ, ESWA മയ്യിൽ വീരനാരികൾ തുടങ്ങിയവർ റീത്ത് സമർപ്പിച്ചു.
ടി.വി രാധാകൃഷ്ണൻ , കെ.ബാലകൃഷ്ണൻ , പി.കെ നാരായണൻ , കെ .പി ചന്ദ്രൻ മാസ്റ്റർ, ബാബു പന്നേരി, മോഹനൻ കെ , എം.പി ബാലകൃഷ്ണൻ നമ്പ്യാർ, Dr ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഇ. എം സുരേഷ് ബാബു, കെ.കുഞ്ഞികൃഷ്ണൻ , കെ.പി സുരേഷ് എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ് മയ്യിൽ മധുര പലഹാരം വിതരണം ചെയ്തു.