വേളം ശ്രീമഹാഗണപതി ക്ഷേത്രം വിനായക ചതുർത്ഥി ആഘോഷം ആഗസ്ത് 17 മുതൽ


മയ്യിൽ :- വേളം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം ആഗസ്ത് 17 മുതൽ 20 വരെ നടക്കും. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണെനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.ആഗസ്ത് 17 മുതൽ 19 വരെ ശുദ്ധിക്രിയകൾ, ആഗസ്റ്റ് 20 ഞായറാഴ്ച വിനായക ചതുർത്ഥി ദിനത്തിൽ രാവിലെ 6 മണിക്ക് മഹാഗണപതി ഹോമം , 6.30 മുതൽ ക്ഷേത്രം മാതൃസമിതിയുടെ സഹസ്രനാമ പാരായണം , 9 മണി മുതൽ മാമാനിക്കുന്ന നാരായണീയ സമിതിയുടെ നാരായണീയ പാരായണം, തുടർന്ന് വിശേഷാൽ പൂജകൾ, പഞ്ചഗവ്യാഭിഷേകം, നവകഭിഷേകം, വലിയ വട്ടള പായസ നിവേദ്യം എന്നിവ നടക്കും. ഉച്ചയ്ക്ക് 1 മണി മുതൽ പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്.

Previous Post Next Post