കോച്ചിങ് സെന്റർ കൊളച്ചേരിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി


കൊളച്ചേരി : കോച്ചിങ് സെന്റർ കൊളച്ചേരിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ക്ലബ്ബ് പ്രസിഡണ്ടും മുൻ ഫുട്ബോൾ നാഷണൽ റഫറിയും കോച്ചുമായ പി. സുരേന്ദ്രൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി. സി.പി രാജീവൻ അധ്യക്ഷത വഹിച്ചു.

 കോച്ചിംഗ് സെന്ററിലെ സീനിയർ അംഗങ്ങളായ നിഖിൽ രാജ്, ജിഷ്ണു, ശ്രീജിൻ, റെൻഷിൽ, ഷിമിസ്, അഭി തുടങ്ങിയവർ സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികൾക്ക് മധുര വിതരണം നടത്തി. ദേശീയ ഗാനത്തോടുകൂടി ചടങ്ങ് സമാപിച്ചു.

Previous Post Next Post