മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണോദ്ഘാടനം കോറളായിത്തുരുത്തി ഗവണ്മെന്റ് എൽ.പി സ്കൂളിൽ നടന്നു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായി കോറളായിത്തുരുത്തി ഗവണ്മെന്റ് എൽ.പി സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി അനിത പദ്ധതി വിശദീകരണം നടത്തി.

മയ്യിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, പഞ്ചായത്ത് മെമ്പർ സുചിത്ര എ.പി, തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ, തളിപ്പറമ്പ് സൗത്ത് BPO ഗോവിന്ദൻ എടാടത്തിൽ, PTA പ്രസിഡണ്ട് ഒ.അജയകുമാർ, SMC കമ്മിറ്റി ചെയർമാൻ അസൈനാർ മാസ്റ്റർ, റിനു. സി, പി. പി മമ്മു തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അഹമദ് സദാദ് നന്ദിയും പറഞ്ഞു.

Previous Post Next Post