മയ്യിൽ :- മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റായി കെ.കെ നിഷ ചുമതലയേറ്റു. മയ്യിൽ ഗാന്ധിഭവനിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ ട്രഷററർ കുഞ്ഞമ്മ തോമസ് അദ്ധ്യക്ഷ വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലാത്ത ഈ കാലഘട്ടത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തനം ശക്തിപ്പെടുത്തി മാതൃ സംഘടനക്ക് മുതൽക്കൂട്ടാവാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും മറുപടി പ്രസംഗത്തിൽ കെ.കെ നിഷ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി നസിമ കാതർ , ജില്ലാ ജനറൽ സെക്രട്ടറി കെ.സി രമണി ടീച്ചർ, ജില്ലാ സെക്രട്ടറി വി.സന്ധ്യ,DCC സെക്രട്ടറിമാരായ രജിത്ത് നാറാത്ത്, കെ.സി ഗണേശൻ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ശശിധരൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.എം ശിവദാസൻ , കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സജിമ .എം, ദാമോദരൻ കൊയിലേരിയൻ, സി.ശ്രീധരൻ മാസ്റ്റർ ,അമൽ കുറ്റ്യാട്ടൂർ , തീർത്ഥ നാരായണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.