കൊളച്ചേരി :- കണ്ണൂർ ജില്ലാ കോൺഗ്രസ്സ് സേവാദളിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മഴക്കാല ശുചീകരണ യത്നത്തിന്റെ ഭാഗമായി
കൊളച്ചേരി മണ്ഡലം സേവാദൾ കമ്മിറ്റി
കൊളച്ചേരി ജനകീയ ആരോഗ്യ കേന്ദ്രപരിസരം ശുചീകരിച്ചു. തളിപ്പറമ്പ് താലൂക്ക് കോൺഗ്രസ്സ് സേവാദൾ പ്രസിഡന്റ് എം.കെ സുകുമാരന്റെ അദ്ധ്യക്ഷതയിൽ സേവാദൾ ജില്ലാ ട്രഷറർ മൂസ പള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. പ്രകാശൻ , അശോകൻ ,മുരളി,മുസ്തഹ്സിൻ ടി.പി,നവനീത് തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ചേലേരി മണ്ഡലം പ്രസിഡന്റ് എൻ.വി പ്രേമാനന്ദൻ, മുതിർന്ന കോൺഗ്രസ്സ് നേതാവ് അനന്ദൻ മാസ്റ്റർ കൊളച്ചേരി മണ്ഡലം സെക്രട്ടറി ഫൈസൽ കെ കെ പി ബൂത്ത് പ്രസിഡന്റുമാരായ അമീർ എ.പി, ഭാസ്കരൻ, വേലായുധൻ,കൊളച്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ടിന്റു സുനിൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗം യഹിയ പള്ളിപ്പറമ്പ് യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി കലേഷ് എം വി ജലീൽ ഇൻകാസ് തുടങ്ങിയവർ സംസാരിച്ചു.
കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് സേവാദൾ പ്രസിഡന്റ് ഷംസു കൂളിയാലിൽ സ്വാഗതവും കൊളച്ചേരി P H C ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ബാബു.കെ നന്ദിയും പറഞ്ഞു.