കണ്ണൂർ :- കണ്ണൂരിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. പഴകിയ ചിക്കൻ, മത്സ്യം, ബീഫ്, പൊറോട്ട, തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് പിടിച്ചത്. എസ് എൻ പാർക്കിലെ കഫേ മൈസൂൺ, താവക്കരയിലെ ഫുഡ് വേ, കൊയിലിക്ക് സമീപത്തെ ഹോട്ട് പോട്ട്, ബെനാലെ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചത്.
ഹെൽത്ത് സൂപ്പർവൈസർ പി.പി ബൈജു, എച്ച് ഐ മാരായ സി.ഹംസ, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്ക്വാഡാണ് റെയ്ഡ് നടത്തിയത്.