മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ ഇരിക്കൂറിൽ അച്ഛനെ വെട്ടിപരിക്കേൽപ്പിച്ചു


ഇരിക്കൂർ : മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. കണ്ണൂർ പെരിങ്ങോത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇരിക്കൂര്‍ മാമാനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. പ്രതി കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയിയെ പൊലീസ് പിടികൂടി. പ്രതിയെ പെരിങ്ങോം പൊലീസിന് കൈമാറി. രാജേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


 

Previous Post Next Post