പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി ; പ്രതിഷേധം പച്ചക്കറിവില വർധനവിനെതിരെ


നാറാത്ത്.: ഓണമടുത്തിട്ടും പച്ചക്കറിയുടെ തീ വില നിയന്ത്രിക്കാൻ കഴിയാത്ത പിണറായി സർക്കാരിന്റെ അനാസ്തക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത പച്ചക്കറിയില്ലാ സാമ്പാർ വിതരണം ചെയ്ത് കൊണ്ടുള്ള പ്രധിഷേധ സമരം നാറാത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി നാറാത്ത് ബസാറിൽ വെച്ച് സംഘടിപ്പിച്ചു.  മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.കെ ഷിനാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് മുസമ്മിൽ നിടുവാട്ട് അദ്ധ്യക്ഷത വഹിച്ചു.

അഴീക്കോട്‌ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.വി അബ്ദുള്ള മാസ്റ്റർ, അഴീക്കോട് നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ് , പി.പി സുബൈർ, മുഹമ്മദലി ആറാം പീടിക തുടങ്ങിയവർ സംസാരിച്ചു.  ഇക്ബാൽ, അഷ്‌റഫ്‌ പി.പി, ആമിർ പി.പി ,സമീർ.ടി.പി ,ഹാരിസ് എ.പി, കെ.എൻ ഇബ്രാഹിം, മൊയ്‌തീൻ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സൈഫുദ്ധീൻ നാറാത്ത് സ്വാഗതവും ട്രഷറർ ജലീൽ പുല്ലൂപ്പി നന്ദിയും പറഞ്ഞു.

Previous Post Next Post