മയ്യിൽ :- IMNSGHSS മയ്യിൽ 1993-94 SSLC ബാച്ച് 'നെല്ലിമരത്തണലിൽ' പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ വ്യത്യസ്ത മേഖലകളിൽ വിജയികളായവർക്ക് അനുമോദനം നൽകി. അനുമോദന പരിപാടി പ്രശസ്ത കഥകൃത്തും പ്രഭാഷകനുമായ വി പി ബാബുരാജൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷിജിത് കെ ഒ പി അധ്യക്ഷത വഹിച്ചു. പ്രസാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
കൺവീനർ പ്രശാന്തൻ വേളത്തപ്പൻ സ്വാഗതം പറഞ്ഞു. ഷിബു പി.പി, ബിജു കണ്ടക്കൈ, രാജേഷ് എസ്, ലതിക. കെ ,സജിത. കെ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.