പൊതുവിദ്യാലയങ്ങൾക്ക് കരുത്തേകാൻ KSTA യുടെ 'കരുതലി'ന് തുടക്കമായി


മയ്യിൽ : പൊതുവിദ്യാലയങ്ങളുടെ അക്കാദമിക മികവിന് കരുത്തുപകരാൻ കെ.എസ്.ടി.എ.യുടെ 'കരുതലി'ന് തുടക്കമായി. ജില്ലയിൽ 100 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 1000 അപ്പർ പ്രൈമറി വിദ്യാലയങ്ങളിൽ ഭാഷ, ഗണിതം, ശാസ്ത്രം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് നടപ്പിലാക്കുന്ന കരുതൽ 2028-ന്റെ ജില്ലാതല ഉദ്ഘാടനം മൊറാഴ സെൻട്രൽ സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക യു.പി സ്കൂളിൽ എം.വി ഗോവിന്ദൻ മാസ്റ്റർ MLA എൽ.എ. നിർവഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷനായി. കെ.എസ്.ടി.എ. സസ്ഥാന വൈസ് പ്രസിഡന്റ് കെ.സി മഹേഷ് പദ്ധതി വിശദീകരിച്ചു.

ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രൻ, നഗരസഭ വൈസ് ചെയർപേഴ്സൺ വി. സതീദേവി, കെ.സി സുധീർ, കെ.സി സുനിൽ, കെ. രഞ്ജിത്ത്, ടി.വി ഗണേശൻ, ഇ.കെ വിനോദൻ, ബി. ജയശ്രീ, കെ. ഗണേശൻ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post