മയ്യിൽ :- ലോഡിങ് തൊഴിലാളിയെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൊളച്ചേരി പറമ്പിലെ കൊമ്പൻ സജീവനെ (55)യാണ് ശരീരത്തിലാകെ മർദ്ദനമേറ്റ് മരണപ്പെട്ട നിലയിൽ മയ്യിൽ പോലീസ് സ്റ്റേഷനിലെ എസ്. ഐ. എ ദിനേശന്റെ വീട്ടിൽ ബുധനാഴ്ച രാത്രി ഏഴരയോടെ കണ്ടെത്തിയത്. മദ്യപാനത്തെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.വാക്ക് തര്‍ക്കത്തിനിടെ ദിനേശന്‍ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.ദിനേശനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ വീട്ടിൽ നിന്ന് പതിവായി മദ്യപൻമാരുടെ ബഹളം കേൾക്കാറുണ്ടെന്ന് പരിസര വാസികൾ പറയുന്നു.മയ്യിൽ പോലീസ് ഇൻസ്‌പെക്ടർ സുമേഷ് സ്ഥാലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അംഗൻവാടി വർക്കർ ഗീതയാണ് സജീവന്റെ ഭാര്യ.മക്കൾ: ശ്വേത (നഴ്സിംഗ് സ്റ്റുഡൻ്റ് ബാംഗ്ളുർ )ശ്രേയ, ( വിദ്യാർത്ഥി ).