കൊളച്ചേരി ഗ്രാമപഞ്ചായത്ത് വയോജന മേള ഒക്ടോബർ 1 ന്
കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് വയോജന മേള ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 10 മണി മുതൽ ചേലേരി യു. പി സ്കൂളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൾ മജീദിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കെ സുരേഷ് ബാബു മോട്ടിവേഷൻ ക്ലാസ് എടുക്കും. പരിപാടിയിൽ 90 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരെ ആദരിക്കും.