ചികിത്സാ ധനസഹായം കൈമാറി


ചേലേരി :- ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരക്ക് സമീപം താമസിക്കുന്ന ഇ.പി അനിൽകുമാറിന്റെ ചികിത്സാർത്ഥം സേവാഭാരതി കൊളച്ചേരി യൂണിറ്റ് സപ്തംബർ പതിനേഴ് മുതൽ സുമനസുകളിൽ നിന്നും സ്വരൂപിച്ച 66,900/- രൂപ അനിൽകുമാറിന്റെ ഭാര്യ നിഷയ്ക്ക് സേവാഭാരതി കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് ഒ.പ്രശാന്തൻ, സെക്രട്ടറി കെ.രാജീവൻ എന്നിവർ ചേർന്ന് കൈമാറി.

ചടങ്ങിൽ സേവാഭാരതി ഭാരവാഹികൾക്കൊപ്പം മാതൃസമിതി അംഗങ്ങളായ ഷീബ പുരുഷോത്തമൻ തെക്കേക്കര, ജീഷ്മ പ്രകാശൻ തെക്കേക്കര, സുഭിഷ ജിതേഷ് ചേലേരി എന്നിവരും പങ്കെടുത്തു.

Previous Post Next Post