കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് കുറ്റ്യാട്ടൂർ ശ്രീ മഹാശിവക്ഷേത്രത്തിൽ വാട്ടർ കൂളര്‍ സമര്‍പ്പിച്ചു. ക്ഷേത്രസന്നിധിയിൽ വച്ച് നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി.വി ഗംഗാധരന്‍, സെക്രട്ടറി ആര്‍.വി രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ കൂളര്‍ സംരക്ഷണ സമിതി പ്രസിഡന്റ് സി.ബാലഗോപാലന്‍ മാസ്റ്റര്‍, സെക്രട്ടറി ആര്‍.വി സുരേഷ്കുമാര്‍ എന്നിവര്‍ക്ക് കൈമാറി. സി.ബാലഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
പി.വി.ഗംഗാധരന്‍, ആര്‍.വി.രാമകൃഷ്ണന്‍, എം.ജനാര്‍ദനന്‍ മാസ്റ്റര്‍, എ.കെ.രാമചന്ദ്രന്‍, ഒ.ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസയർപ്പിച്ച് സംസാരിച്ചു. ആര്‍.വി സുരേഷ് കുമാര്‍ സ്വാഗതവും സജീവ് അരിc
യേരി നന്ദിയും പറഞ്ഞു.