ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ മണിചോളം കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം സംഘടിപ്പിച്ചു. ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ബേങ്ക് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ എൻ.വാസുദേവൻ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ കുറ്റ്യാട്ടൂർ കൃഷി ഓഫീസർ എ.കെ സുരേഷ് ബാബു, കെ.അശോകൻ, എ.വി ബാലകൃഷ്ണൻ, കെ.രാഹുൽ എന്നിവർ പങ്കെടുത്തു.