കണ്ണൂർ :- "ഇരുൾ പടരാതിരിക്കാൻ ശാസ്ത്രത്തിന്റെ കൈത്തിരി" എന്ന സന്ദേശവുമായി കണ്ണൂർ ജില്ലയിൽ നടക്കുന്ന ശാസ്ത്രാവബോധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മഹാത്മാ മന്ദിരത്തിൽ പ്രൊഫ. കെ.പാപ്പൂട്ടി നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി സുമേഷ് എംഎൽഎ അധ്യക്ഷനായി.
ടി.പി വേണുഗോപാലൻ (പുരോഗമന കലാ സാഹിത്യ സംഘം ), എം.കെ രമേഷ് കുമാർ (ലൈബ്രറി കൗൺസിൽ ), പി.കെ ശ്യാമള ടീച്ചർ (മഹിളാ അസോസിയേഷൻ ), ഗംഗൻ അഴീക്കോട് (കേരള യുക്തിവാദി സംഘം), ടി.കെ ദേവരാജൻ (ശാസ്ത്ര കേരളം എഡിറ്റർ), പി.വി ജയശ്രീ (പരിഷത്ത് നിർവാഹക സമിതി അംഗം) എന്നിവർ സംസാരിച്ചു. അനാമിക, പി.പി സുനിലൻ എന്നിവർ ശാസ്ത്രഗീതങ്ങൾ ആലപിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി.ടി. രാജേഷ് സ്വാഗതവും ശാസ്ത്രാവബോധ സമിതി ജില്ലാ കൺവീനർ പി.കെ. ബൈജു നന്ദിയും പറഞ്ഞു.
വിദ്യാലയങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ, തെരുവുകൾ, അയൽക്കൂട്ടങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ശാസ്ത്ര ക്ലാസ്സുകൾ, പ്രദർശനങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും.