മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ കുട്ടികൾക്ക് സംഘടിപ്പിച്ച വിവിധ മേളകൾ കലോത്സവത്തോടെ സമാപിച്ചു. കലോത്സവ വേദിയിൽ വിവിധ മത്സരങ്ങളിൽ നിരവധി കുട്ടികൾ മാറ്റുരച്ചു. കലാമേള പ്രധാനധ്യാപിക എം.ഗീത ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായി മൂന്നുനാൾ നീണ്ടുനിന്ന മേളകൾ മാറി. കായിക മേള ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്തും ഗണിതശാസ്ത്ര- പ്രവൃത്തിപരിചയ മേള പ്രധാനധ്യാപിക എം.ഗീതയും ഉദ്ഘാടനം ചെയ്തു.
എ.ഒ ജീജ, വി.സി മുജീബ്, എം.പി നവ്യ, കെ.പി ഷഹീമ, കെ.വൈശാഖ് എന്നിവർ നേതൃത്വം നൽകി.