അക്ഷര കോളേജിൽ അധ്യാപകദിനം ആചരിച്ചു


കമ്പിൽ : അക്ഷര കോളേജിൽ അദ്ധ്യാപക ദിനാചരണം നടത്തി. പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകൻ കെ ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അദ്ധ്യാപകരെ ആദരിച്ചു. ഡിഗ്രി പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

പി.പി സീത, ടി.രജില, എം.മിഥുൻ, ബി.എസ് സജിത്ത് കുമാർ, സി.ഷീജ, എം.വി കൃഷ്ണ ലേഖ എന്നിവർ സംസാരിച്ചു.

Previous Post Next Post