കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂളിൽ സമ്പൂർണ്ണ ശുചിത്വ -ഹരിത വിദ്യാലയ ക്യാമ്പയിൻ ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് സുമയ്യ കെ.പി അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ ആർ പി, കെ.നാരായണൻ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് രേണുക കെ.പി സ്വാഗതവും എസ് ആർ ജി കൺവീനർ ഗീതാബായ് പി.എം നന്ദിയും പറഞ്ഞു.