സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമം ; യുവതി പിടിയിൽ


കൊച്ചി : സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും എത്തിയ തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ യുവതി ഗ്രീൻ ചാനലിലൂടെയാണ് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം കണ്ടെത്തിയത്. സാനിറ്ററി പാഡിനകത്ത് ഇവർ 679 ഗ്രാം സ്വർണം ഒളിപ്പിക്കുകയായിരുന്നു. പരിശോധനയിലൂടെ കസ്റ്റംസ് ഇത് കണ്ടെത്തുകയായിരുന്നു. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 

Previous Post Next Post