കൊളച്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് കൺവൻഷൻ നടത്തി


കരിങ്കൽക്കുഴി : ഉൽസാഹ് 285 ന്റെ ഭാഗമായി നണിയൂർ എ.എൽ.പി സ്കൂളിൽ നടന്ന കൊളച്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് കൺവൻഷൻ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് അടച്ചിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനത്തിന് ഇറങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹെലികോപ്പറ്ററിന്റെയും ഊര് ചുറ്റലിന്റെയും കാശ് ഉണ്ടായിരുന്നുവെങ്കിൽ കാരുണ്യ ചികിൽസാ സഹായം കൊടുക്കാമായിരുന്നുവെന്നും ജെബി മേത്തർ എം.പി പറഞ്ഞു. 

കൊളച്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് കെ.കെ നിഷ അദ്ധ്യക്ഷത വഹിച്ചു. DCC.വൈസ്പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈസ്.പ്രസിഡന്റ് രജനി രമാനന്ദ്, ജില്ലാ പ്രസിഡന്റ് ശ്രീജ മടത്തിൽ, സംസ്ഥാന സെക്രട്ടറിമാരായ പ്രീയ ടി.സി, നസീമ കാതർ , ജില്ലാ ട്രഷറർ കുഞ്ഞമ്മ തോമസ് , ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.പി. വത്സല, കെ.സി. രമണി ടീച്ചർ, ജില്ലാ സെക്രട്ടറി വി.സന്ധ്യ, DCC സെക്രട്ടറിമാരായ രജിത്ത് നാറാത്ത്, കെ.സി. ഗണേശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.എം. ശിവദാസൻ , കൊളച്ചേരി മണ്ഡലം പ്രസിഡന്റ് കെ.ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

Previous Post Next Post