കൊളച്ചേരി :- സിപിഐഎം നണിയൂർ സെന്റർ ബ്രാഞ്ച് അംഗം ടി.ഷീബയുടെയും മോറാഴയിലെ സുരേഷിന്റെയും വിവാഹ സൽക്കാരത്തിന്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് നൽകുന്ന സാമ്പത്തിക സഹായം ലോക്കൽ ഗ്രൂപ്പ് ചെയർമാൻ സി.സത്യൻ ഏറ്റുവാങ്ങി.
ഐആർപിസി മയ്യിൽ സോൺ കൺവീനർ സഖാവ് രാജൻ കൊളച്ചേരി ഗ്രൂപ്പ് കൺവീനർ പി.പി കുഞ്ഞിരാമൻ സി.പത്മനാഭൻ,പി.പി അഖിലേഷ്,എൽ.എം ബാബു എന്നിവരും കുടുംബങ്ങളും പങ്കെടുത്തു.