നാറാത്ത് :- അഖിലേന്ത്യാ കിസാൻ സഭ നാറാത്ത് പഞ്ചായത്ത് സമ്മേളനം നടത്തി. നാറാത്ത് പഞ്ചായത്തിലെ നെൽപ്പാടങ്ങൾ തരിശിടുന്നത് ഒഴിവാക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ നാറാത്ത് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.അഖിലേന്ത്യാ കിസാൻ സഭ മയ്യിൽ മണ്ഡലം സെക്രട്ടറി കെ.എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി രാജ്കുമാർ സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ഗോപിനാഥ് , ടി.സി ഗോപാലകൃഷണൻ, പ്രമീള.കെ, ഭാരതി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി
പി.വി രാജ്കുമാർ - സെക്രട്ടറി
പി.രാമചന്ദ്രൻ - പ്രസിണ്ടണ്ട്
ടി.സി. ഗോപാലകൃഷ്ണൻ - വൈസ്പ്രസിഡന്റ്
കെ.ഗോവിന്ദൻ - ജോയ്ന്റ് സെക്രട്ടറി,
പ്രമീള - ട്രഷറർ
എന്നിവരെ തെരഞ്ഞെടുത്തു.