ഉച്ചഭക്ഷണ പദ്ധതി ; സ്‌കൂളുകൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ വിതരണം ചെയ്യും - മന്ത്രി വി ശിവൻകുട്ടി


തിരുവനന്തപുരം :- ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജൂൺ - ജൂലൈ മാസത്തെ മുഴുവൻ തുകയും ഓഗസ്റ്റ് മാസത്തെ ഒരു വിഹിതവും ഇപ്പോൾ നൽകാനാകുമെന്ന് മന്ത്രി അറിയിച്ചു.

ഇതിനായി 81 കോടി രൂപ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലുള്ള സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് അനുവദിച്ച് കൊണ്ട് ഇന്നലെ ഉത്തരവിറക്കുകയും തുക അക്കൗണ്ടിലേക്ക് റിലീസ് ചെയ്യുകയും ചെയ്തതായും മന്ത്രി പറഞ്ഞു.  



Previous Post Next Post