കൊളച്ചേരി :- അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം പാട്ടയം AKG നേത്രാലയ & പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ പ്രമീള ഉദ്ഘാടനം ചെയ്തു. വാർഡ് മമ്പർ പി.വി വത്സൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ അംജിത്ത് ക്യാമ്പിന് നേതൃത്വം നൽകി.
എ കൃഷണൻ , AKG നേത്രാലയ PRO ഷോബിൻ ജയിംസ്, എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെകട്ടറി എപി പ്രമോദ്കുമാർ സ്വാഗതവും പ്രസിഡണ്ട് കെ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.