ചട്ടുകപ്പാറ :- കുടുംബശ്രീ ഹരിത കർമ്മസേന വർക്കേർസ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റി രൂപീകരണ കൺവെൻഷൻ ചട്ടുകപ്പാറ ബേങ്ക് ഹാളിൽ നടന്നു. ജില്ലാ കമ്മറ്റി അംഗം അനിത ബാബു ഉദ്ഘാടനം ചെയ്തു. മയ്യിൽ ഏരിയ കമ്മറ്റി അംഗം കെ. രോഹിണി അദ്ധ്യക്ഷത വഹിച്ചു. മയ്യിൽ ഏരിയ സെക്രട്ടറി കെ.കെ ഉഷാമണി, CITU മയ്യിൽ ഏരിയ പ്രസിഡണ്ട് കെ.നാണു, CITU മയ്യിൽ ഏരിയ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിയൻ മയ്യിൽ ഏരിയ ട്രഷറർ എം.സി ഗീത സ്വാഗതവും ഏരിയ കമ്മറ്റി അംഗം ടി.കെ സുധാമണി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
വൈസ് പ്രസിഡണ്ട് - പി.കെ ബുഷ്റ, കെ.വി സതി
പ്രസിഡണ്ട് - പി.രജിത
സെക്രട്ടറി - എ.പി ലിമ
ജോ: സെക്രട്ടറി - ടി.വി ശ്രീലേഖ, സി.കെ പ്രസന്ന