നാറാത്ത് :- സേവാഭാരതി നാറാത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ, സ്ട്രക്ചർ, കസേര തുടങ്ങിയവ നാടിന് സമർപ്പിച്ചു. ചടങ്ങിൽ പ്രകാശൻ കറത്തയുടെ അധ്യക്ഷതയിൽ സേവാഭാരതി കണ്ണൂർ ജില്ലാ അധ്യക്ഷൻ ഇ.മോഹനൻ ഉദ്ഘാടനം ചെയ്തു.
എം.രാജീവൻ സംസ്ഥാന സെക്രട്ടറി , കെ.എൻ രാധാകൃഷ്ണൻ, കെ.വി വിദ്യാധരൻ, കെ.എൻ മുകുന്ദൻ എന്നവർ ആശംസയർപ്പിച്ചു സംസാരിച്ചു. ഷിബിൻ ചെറുവാക്കര സ്വാഗതവും കെ.എൻ അജയകുമാർ നന്ദിയും പറഞ്ഞു.