മലബാറിൽ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനം ; സ്ഥലം കണ്ടെത്താൻ നിർദ്ദേശം


കോഴിക്കോട്: മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനം. വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് പാര്‍ക്ക് സ്ഥാപിക്കാന്‍ തത്വത്തില്‍ തീരുമാനമായത്. അനുയോജ്യമായ സ്ഥലം കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചു.

സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത പ്രകാരം മലബാര്‍ മേഖലയില്‍ നിന്നും പുനരധിവസിപ്പിക്കുന്നതിനായി ലഭിക്കുന്ന കാട്ടാനകളെ സംരക്ഷിക്കുന്നതിനുള്ള സാറ്റലൈറ്റ് സെന്റര്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

Previous Post Next Post