തുലാമാസ പൂജ ; ശബരിമലനട ഒക്ടോബർ 17-ന് തുറക്കും


പത്തനംതിട്ട :- തുലാമാസ പൂജകൾക്കായി ശബരിമലക്ഷേത്രനട ഒക്ടോബർ 17-ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 22 വരെ പൂജകൾ ഉണ്ടാകും.

18-നാണ് ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കു മേൽശാന്തി നറുക്കെടുപ്പ്. രാവിലെ ഉഷഃപൂജയ്ക്കുശേഷം പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളാണ് നറുക്ക് എടുക്കുന്നത്. ശബരിമലയിലേക്ക് 17 പേരും, മാളികപ്പുറത്തേക്ക് 12 പേരുമാണ് പട്ടികയിലുള്ളത്.

Previous Post Next Post