കണ്ണാടിപ്പറമ്പ് :- ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ നടത്തപ്പെടുന്ന വാര്‍ഷിക പ്രഭാഷണത്തിന്റെയും അതിൻ്റെ ഭാഗമായി നടത്തപ്പെടുന്ന അൽ ഉസ്റ കുടുംബ സനേഹ സംഗമത്തിൻ്റെയും സ്വാഗത സംഘം രൂപീകരിച്ചു. 2023 നവംബർ 18 ന് അൽ ഉസ്റ കുടുംബ സംഗമവും 2024 ജനുവരി 6 മുതല്‍ 11 വരെ വാർഷിക പ്രഭാഷണവും നടക്കും. ചടങ്ങിൽ എ ടി മുസ്തഫ ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി അബൂബക്കർ ഹാജി സ്വാഗതവും സി.പി മായിൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
മുഖ്യ രക്ഷാധികാരിയായി സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങളെയും സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അസ്ലം തങ്ങള്‍ അല്‍മഷ്ഹൂര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍, ജനറല്‍ കണ്‍വീനര്‍ കെ.എന്‍ മുസ്തഫ, വര്‍ക്കിംഗ് കണ്‍വീനര്‍ കെ.പി അബൂബക്കര്‍ ഹാജി, ട്രഷറര്‍ ടി.പി ആലിക്കുട്ടി ഹാജി, പ്രോഗ്രാം കമ്മിറ്റി സി.പി മായിൻ മാസ്റ്റർ, ഡോ. താജുദ്ദീൻ വാഫി (ചെയര്‍മാന്‍, കണ്‍വീനര്‍) , ലൈറ്റ് & സൗണ്ട് കെ പി മുഹമ്മദലി, ഹസനവി ഉമറുൽ ഫാറൂഖ് ഹുദവി, പബ്ലിസിറ്റി പി.പി ഖാലിദ് ഹാജി , ഉനൈസ് ഹുദവി, ഫിനാന്‍സ് കെ.പി അബൂബക്കര്‍ ഹാജി പുല്ലൂപ്പി, കെ.കെ മുഹമ്മദലി, സ്വീകരണ കമ്മിറ്റി അനസ് ഹുദവി, സത്താര്‍ ഹാജി കണ്ണൂര്‍ സിറ്റി, സപ്ലിമെൻ്റ് ഹസനവി റഫീഖ് ഹുദവി, സാഹിർ ഹുദവി, മീഡിയ കബീര്‍ കണ്ണാടിപ്പറമ്പ്, മജീദ് ഹുദവി, ഫുഡ് വി.എ മുഹമ്മദ് കുഞ്ഞി, എം.വി ഹുസൈന്‍, വളണ്ടിയര്‍ എ. ടി മുസ്തഫ ഹാജി, ഹസനവി ശഹീർ ഹുദവി, ട്രാഫിക് കെ ടി ഖാലിദ് ഹാജി, യഅഖൂബ് കെ.സി, മെഡിക്കല്‍ ഒ.പി മൂസാൻ കുട്ടി ഹാജി, ടി.പി അമീൻ, ഓഫീസ് ചാര്‍ജ് എൻ.എൻ ശരീഫ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു.