കൂത്തുപറമ്പ് :- കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് എട്ടുമുതൽ 12 വരെ വിവിധ പരിപാടികളോടെ നടക്കും. എട്ടിന് രാവിലെ ഒൻപതിന് മഖാം സിയാറത്തിനു ശേഷം സയ്യിദ് മുഹമ്മദ് സഫ്വാൻ തങ്ങൾ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലു ല്ലൈലി തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഖുർആൻ കോളേജിന്റെ നാമകരണം മുഹമ്മദ് റഹ്മാനി പള്ളിക്കൽ നിർവഹിക്കും.
ഉച്ചയ്ക്ക് 2.30-ന് ഇസ്ലാമിക കഥാപ്രസംഗം. 10ന് രാവിലെ ഒൻപതിന് നടക്കുന്ന മതവിജ്ഞാന സദസ്സ് സയ്യിദ് മശ്ഹൂർ അസ്ലം തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് മദ്ഹ്റസൂൽ പ്രഭാഷണം നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സൗഹൃദ സംഗമം മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.കെ.പി.മോഹനൻ എം - എൽ.എ. അധ്യക്ഷത വഹിക്കും.പ്ലസ് ടു വിജയികൾക്കുള്ള - സമ്മാനദാനം കെ.സുധാകരൻ എം.പി.യും എസ്.എസ്.എൽ.സി. വിജയികൾക്കുള്ള ഉപഹാരവിതരണം കളക്ടർ എസ്.ചന്ദ്രശേഖറും നിർവഹിക്കും. രാത്രി എട്ടിന് നടക്കുന്ന ബുർദ മജ്ലിസിന് സയ്യിദ് അബ്ദുൾ ഖാദർ ഫൈസി നേ : തൃത്വം നൽകും. 11-ന് രാവിലെ എട്ടിന് ഘോഷയാത്ര. 11.30-ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടിന് ദിക്റ്ദുആ മജ്ലിസ്. 12-ന് രാവിലെ ഒൻപതിന് നടക്കുന്ന സമാപനസമ്മേളനം പാണക്കാട് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. അന്നദാനത്തോടെ ഉറൂസ് സമാപിക്കും. പത്രസമ്മേളനത്തിൽ എ.ടി.അലി ഹാജി, സി.കെ.യൂസഫ് ഹാജി, അഷ്റഫ് ഹാജി കൂടൽ, വി.കെ.അജീർ എന്നിവർ പങ്കെടുത്തു.