കണ്ണൂർ :- തലശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്. കരിയാട് - തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യബസിലെ ജീവനക്കാരനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സമരം. തലശ്ശേരിയിൽ നിന്ന് വിവിധറൂട്ടുകളിലേക്കുള്ള ബസ് സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.
കണ്ണൂർ - തലശ്ശേരി, പാനൂർ - തലശ്ശേരി,വടകര -തലശ്ശേരി, കണ്ണൂർ - കോഴിക്കോട്,കല്ലിക്കണ്ടി-തലശ്ശേരി, തൊട്ടിൽപ്പാലം -തലശ്ശേരി, സെ:പൊയിലൂർ-തലശ്ശേരി, ചെണ്ടയാട് -തലശ്ശേരി, ചെറുവാഞ്ചേരി - തലശ്ശേരി, കൂത്തുപറമ്പ് -പാനൂർ, മാഹിപ്പാലം - പാനൂർ, വടകര -പാനൂർ, കണ്ണൂർ - കൂത്തുപറമ്പ് റൂട്ടുകളിലാണ് ബസ് സമരം നടക്കുന്നത്.
കോഴിക്കോട്ടും സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കുന്നു തലശേരി - തൊട്ടിൽപാലം, കോഴിക്കോട് - തലശേരി, കോഴിക്കോട് - കണ്ണൂർ , കോഴിക്കോട് - വടകര റൂട്ടുകളിലാണ് മിന്നൽ പണിമുടക്ക്. തലശേരിയിൽ ബസ് കണ്ടക്ടറെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് കോഴിക്കോട്ടും പണിമുടക്ക് നടക്കുന്നത്. അതുപോലെ തൃശൂരിൽ വിദ്യാർത്ഥിയെ ബസിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിലും പ്രതിഷേധം നടക്കുന്നുണ്ട്.