മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം, GHSSചട്ടുകപ്പാറ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനപ്പൂരം ഇന്ന് ഒക്ടോബർ 19 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് വായനശാലാ ഹാളിൽ വെച്ച് നടക്കും. വാർഡ് മെമ്പർ എം.ഭരതൻ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ എ.വി ജയരാജൻ പദ്ധതി വിശദീകരണം നടത്തും.