കണ്ണൂർ ദസറ ; ഇന്നത്തെ പരിപാടികൾ


കണ്ണൂർ :- കണ്ണൂർ ദസറയുടെ നാലാം ദിനമായ ഇന്ന് ഒക്ടോബർ 18 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കലക്ടറേറ്റ് മൈതാനിയിൽ സാംസ്കാരിക സമ്മേളനം പി.സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്തുംകടവ് മുഖ്യാതിഥിയാകും. പ്രശസ്ത സിനിമാതാരം ആശാ ശരത്ത് നയിക്കുന്ന “ആശാനടനം' അരങ്ങേറും. തുടർന്ന് സിഎച്ച്എം സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒപ്പന, അവതരിപ്പിക്കുന്ന കോൽക്കളി, ശ്രീരാഘവപുരം സംഗീതസഭ അവതരിപ്പിക്കുന്ന സംഗീത കച്ചേരി എന്നിവ ഉണ്ടായിരിക്കും.

നാളെ വൈകിട്ട് 5.30 ന് സാംസ്കാരിക സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ വിനോയ് തോമസ് മുഖ്യാതിഥിയാകും. തുടർന്ന് സിനിമാ സീരിയൽ താരം നസീർ സംക്രാന്തി നയിക്കുന്ന ബംബർ ചിരി മെഗാ ഷോ അരങ്ങേറും."നിറയട്ടെ നിറങ്ങൾ മറയട്ടെ മാലിന്യങ്ങൾ' എന്ന മുദ്രാവാക്യത്തോടെയുള്ള കണ്ണൂർ ദസറ ഒക്ടോബർ 23 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കും.

Previous Post Next Post