കൊളച്ചേരി:-ചന്ദ്രിക ദിനപത്രം ക്യാമ്പയിൻ പന്ന്യങ്കണ്ടി ശാഖാ തല ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി പി സി മുഹമ്മദ് കുഞ്ഞിയിൽ നിന്ന് ശാഖയിലെ പി കെ അബ്ദു റഹീം മാസ്റ്ററെ വരിക്കാരനായി ചേർത്ത് കൊണ്ട് നിർവ്വഹിച്ചു. ശാഖ പ്രസിഡന്റ് മമ്മു പി,സെക്രട്ടറി റഹീസ് കെ പി,ട്രഷറർ അബ്ദു പി, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ്, ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.