ശ്രീകണ്ഠാപുരം :- പെരുങ്കോന്ന് ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടം നടത്തി.തുലാം പതിനൊന്നിനാണ് ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടം നടക്കുന്നത്. ക്ഷേത്രത്തിൽ വിശേഷ പൂജകളും പുത്തരി സദ്യയും നടന്നു. പുത്തരി ആഘോഷത്തിൽ പങ്കെടുക്കാൻ നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.