ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം 'ഇന്ത്യ'യുടെ ഉദ്ഘാടനം നിർവഹിച്ചു


പരിയാരം :- ആരോഗ്യ സര്‍വകലാശാല നോര്‍ത്ത് സോണ്‍ കലോത്സവം 'ഇന്ത്യ'യുടെ ഉദ്ഘാടനം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  നിർവഹിച്ചു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ കോളേജ് തലത്തില്‍ വിജയികളായ അയ്യായിരത്തോളം കലാപ്രതിഭകളാണ് നോര്‍ത്ത് സോണ്‍ മത്സരത്തില്‍ മാറ്റുരക്കുന്നത്. സ്റ്റേജ്-സ്റ്റേജിതര വിഭാഗത്തില്‍ 103 ഇനങ്ങളിലാണ് മത്സരം. ആറ് വേദികളിലായാണ് സ്റ്റേജ് മത്സരങ്ങള്‍. ഒക്ടോബര്‍ 12 നാണ് സമാപനം.

എം വിജിന്‍ എം എല്‍ എ അധ്യക്ഷനായി. ചലച്ചിത്ര താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂര്‍, അഫ്സാന ലക്ഷ്മി എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി കെ പ്രേമലത, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബ ദാമോദര്‍, സൂപ്രണ്ട് ഡോ.കെ സുദീപ്, ഗവ. ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി കെ സുനിത, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി സജി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി എസ് സഞ്ജീവ്, ആരോഗ്യ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ അഖില്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post