കണ്ണടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് ആര്‍ട്സ് ഫെസ്റ്റ് ആര്‍ട്ടോളം ഉദ്ഘാടനം സയ്യിദ് അലി ബാഅലവി തങ്ങള്‍ നദ്വി നിര്‍വ്വഹിച്ചു. ജന.സെക്രട്ടറി കെ.എന്‍ മുസ്തഫ അദ്ധ്യക്ഷനായി .
'കലയൊലികള് അലയടിക്കുമ്പോള്‍' എന്ന മോട്ടോയില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ നീണ്ടു നില്ക്കുന്ന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ഫെസ്റ്റില്‍ നാന്നൂറോളം വിദ്യാര്‍ത്ഥികള്‍ മുന്നൂറ്റി അന്‍പതോളം മത്സരങ്ങളില്‍ മാറ്റുരക്കും.
കെ പി അബൂബക്കര്‍ ഹാജി, എ.ടി മുസ്തഫ ഹാജി, ഖാലിദ് ഹാജി കമ്പില്‍, അനസ് ഹുദവി അരിപ്പ്ര, എം വി ഹുസൈന്,മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഉനൈസ് ഹുദവി വെളിമുക്ക്, ഉസൈര്‍ ഖാസിമി, ഫാറൂഖ് ഹുദവി, മജീദ് ഹുദവി വയനാട്, യാസിര്‍ ഹുദവി, സലീം ഹുദവി, സിനാന് എം, അഫ്നാന് എല്‍ കെ, മുഹ്സിന് പി, സിനാന് സി വി എന്നിവര്‍ പങ്കെടുത്തു.