കരിക്കൽ കുഴി :- JBM ദേശീയ കമ്മിറ്റിയുടെ നിർദേശാനുസരണം കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി ചിത്രരചനാ മത്സരം നടത്തി. നണിയൂർ ALP S ൽINC ബ്ലോക്ക് പ്രസിഡണ്ട് കെ.പി ശശിധരൻ ഉൽഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് നാനാത്വത്തിൽ ഏകത്വം എന്ന രചനാ മത്സരവിഷയത്തെക്കുറിച്ച് വിശദീകരിച്ചു.
മുൻബ്ലോക്ക് പ്രസിഡണ്ട് കെ.എം.ശിവദാസൻ ; കെ.സി.രാജൻ മാസ്റ്റർ .പി.കെ. വിനോദ്, എൻ.വി നാരായണൻ , കലേഷ് ചേലേരി, രാജേഷ് ചൂളിയാട് :ബാലസുബ്രഹ്മണ്യം എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് ചെയർമാൻ എൻ.കെ മുസ്തഫ അധ്യക്ഷം വഹിച്ചു. എം സുബോധ് സ്വാഗതവും JBM ജില്ലാ കമ്മിറ്റിയംഗം ദേവിക Nv നന്ദിയും പറഞ്ഞു. വേലായുധൻ.പി, അനീഷ് MT, അമൽ കുറ്റ്യാട്ടൂർ ,സുനിത്ത് പള്ളിയത്ത്, രജീഷ് കൊളച്ചേരി എന്നിവർ മത്സരം നിയന്ത്രിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് KK നിഷ സമ്മാനവും സർട്ടിഫിക്കറ്റും നൽകി.
LP / UP / HS/HSS വിഭാഗത്തിൽ യഥാക്രമം ആയിഷ ഹഠന, അനാമൃത.വി; ആ വണി സുഭാഷ്, നിവേദിത കെ എന്നിവർ അർഹരായി.