കണ്ണൂർ :- കണ്ണൂർ കോർപ്പറേഷൻ നടത്തുന്ന കണ്ണൂർ ദസറയുടെ ആറാമത്തെ ദിവസമായ ഇന്ന് വൈകുന്നേരം കെ.മുരളീധരൻ എംപി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. സിനിമാ പിന്നണി ഗായകൻ വി.ടി മുരളി, സംവിധായകൻ ഇ.എം അഷറഫ് എന്നിവർ മുഖ്യാതിഥികളാകും.
തുടർന്ന് കെ.എം ദേവിക അവതരിപ്പിക്കുന്ന ഭരതനാട്യം, പള്ളിക്കുന്ന് തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ദേവ് ബിജേഷ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, കണ്ണൂർ ഷെരീഫ് നയിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും