കണ്ണൂർ ദസറ ; നാലാം ദിനത്തിൽ അരങ്ങുണർത്തി ആശാനടനം


കണ്ണൂർ :- കണ്ണൂർ കോർപ്പറേഷൻ നടത്തുന്ന കണ്ണൂർ ദസറയുടെ നാലാം ദിനം അരങ്ങുണർത്തി സിനിമാ താരം ആശാ ശരത്ത് നയിച്ച ആശാനടനം. ആശാ ശരത്തിനൊപ്പം 11 പേർ അവതരിപ്പിച്ച നൃത്ത പരിപാടി രണ്ടു മണിക്കൂർ നീണ്ടു നിന്നു. സാംസ്കാരിക സമ്മേളനം പി.സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാതിഥിയായി. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എം.പി.രാജേഷ് അധ്യക്ഷത വഹിച്ചു.

മേയർ ടി.ഒ മോഹനൻ, കൗൺസിലർമാരായ കെ.പി അബ്ദുൽ റസാഖ്, പി.വി കൃഷ്ണകുമാർ, രാജീവൻ എളയാവൂർ, രാധാകൃഷ്ണൻ മാണിക്കോത്ത്, സി.കെ വിനോദ്, ആർ.അനിൽ കുമാർ, കെ.സി.രാജൻ, കൗൺസിലർ ശ്രീജ ആരംഭൻ, വിശ്വസമുദ്ര എൻജിനീയറിങ് ലിമിറ്റഡ് പ്രൊജക്ട് കോ-ഓർഡിനേറ്റർ ശ്യാംലാൽ എന്നിവർ സംസാരിച്ചു. പൗർണമി ഗ്രൂപ്പ് തിരുവാതിര സ്പേസ് അവതരിപ്പിച്ച കോൽക്കളി, ശ്രീരാഘവപുരം സംഗീതസഭ അവതരിപ്പിച്ച സംഗീത കച്ചേരി എന്നിവയും അരങ്ങേറി.

Previous Post Next Post