മയ്യിൽ :- ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇടൂഴി ഇല്ലം അങ്കണത്തിൽ നടക്കുന്ന ഇടൂഴി നവരാത്രി സാംസ്കാരികോത്സവത്തിൽ നാളെ ഒക്ടോബർ 20 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഇടൂഴി നമ്പൂതിരിസ് ആയുർവേദ നേഴ്സിങ് ഹോം സ്റ്റാഫ് അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര, വൈകാ വിവേക് അവതരിപ്പിക്കുന്ന ഭരതനാട്യം എന്നിവ അരങ്ങേറും. സ്നേഹ സംഗമത്തിൽ കെ.കെ മാരാർ വിശിഷ്ടാതിഥിയാവും. പരിപാടിയിൽ ഭാരത് ഭവൻ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിതയ്ക്ക് സ്നേഹാദരം നൽകും.
നടനം മയ്യിൽ താഴെ അവതരിപ്പിക്കുന്ന നാടൻപാട്ടും തിരുവാതിരയും, ടീം നക്ഷത്ര കിഴക്കേ പറമ്പ് അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, തണൽ വനിതാ വേദി അവതരിപ്പിക്കുന്ന തിരുവാതിര കോൽക്കളി, നാട്യകലാക്ഷേത്രം മയ്യിൽ അവതരിപ്പിക്കുന്ന നടനം മോഹനം, ചിലങ്ക 9ാം മൈൽ അവതരിപ്പിക്കുന്ന നാടൻ പാട്ട് ഡാൻസ് എന്നിവ അരങ്ങേറും.