കൊളച്ചേരി :- പെരുമാച്ചേരി സി ആർ സി ക്ക് സമീപം വീടിനു മുകളിൽ തെങ്ങ് വീണ് വീടിന് നാശനഷ്ടം സംഭവിച്ചു.പെരുമച്ചേരിയിലെ പി പി രാജീവൻ്റെ വീടിനു മുകളിലാണ് തെങ്ങ് പൊട്ടിവീണത്.
ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം.രാജീവനും കുടുംബവും വീട്ടിലുളള നേരത്താണ് സംഭവം നടന്നത്.ആളപായമില്ല.