ചേലേരി:-ന്യൂ മെഡ് ഹെൽത്ത് കെയറിൻ്റെ സഹകരണത്തോടെ പ്രഭാത് വായനശാല ഗ്രന്ഥാലയം ,സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ചേലേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് ഞായറാഴ്ച രാവിലെ 9 .30 മുതൽ ചേലേരി എ.യു.പി സ്കൂളിൽ നടക്കുകയാണ്. നേത്രരോഗം, ശിശുരോഗം, ശ്വാസകോശ രോഗം അസ്ഥിരോഗം, ജനറൽ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കുന്നു.
ക്യാമ്പ് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രമീള പി.കെ ഉദ്ഘാടനം ചെയ്യും . ക്യാമ്പിൽ പ്രഷർ, ഷുഗർ ടെസ്റ്റ്, അവശ്യമരുന്നുകൾ തികച്ചും സൗജന്യമായിരിക്കും. ഈ അവസരം പരമാവധി എല്ലാവരും പ്രയോജന പ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.