മയ്യിൽ:- വിദ്യാരംഗം കലാസാഹിത്യ വേദി തളിപ്പറമ്പ് സൗത്ത് ഉപജില്ല യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ സാഹിത്യ ശില്പശാല സർഗോത്സവം സംഘടിപ്പിച്ചു. മുല്ലക്കൊടി എയുപി സ്കൂളിൽ സാംസ്കാരിക പ്രഭാഷകൻ എംവി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപ്പഞ്ചായത്ത് അംഗം എം.അസൈനാർ അധ്യക്ഷത വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ ശില്പശാല വിശദീകരണം നൽകി.എച്ച്.എം ഫോറം കൺവീനർ പി.പി സുരേഷ് ബാബു, സ്കൂൾ മാനേജർ കെ.വി.സുരേന്ദ്രൻ, പിടിഎ പ്രസിഡണ്ട് കെ വി സുധാകരൻ, സ്കൂൾ വികസനസമിതി ചെയർമാൻ വിവി മോഹനൻ, പിടിഎ പ്രസിഡണ്ട് പി.ലത എന്നിവർ ആശംസ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് കെസി സതി സ്വാഗതവും കോ-ഓർഡിനേറ്റർ നന്ദിയും പറഞ്ഞു. കഥ, കവിത, ചിത്രം, നാടൻപാട്ട്, പുസ്തകാസ്വാദനം, കാവ്യാലാപനം, അഭിനയം എന്നീ ശില്പശാലക്ക് പരിശീലകർ നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ തളിപ്പറമ്പ് സൗത്ത് ബി.പി.സി ഗോവിന്ദൻ എടാടത്തിൽ സമ്മാനം വിതരണം ചെയ്തു.അഹമ്മദ് സദാദ് അധ്യക്ഷനായി. കെ.പി.അബ്ദുൾ ഷുക്കൂർ സംസാരിച്ചു. ടി.കെ.ശ്രീകാന്ത് സ്വാഗതവും സി.സുധീർ നന്ദിയും പറഞ്ഞു.