CPI(M) കൊളച്ചേരി ലോക്കലിന്റെ ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങലും ശ്രീധരൻ സംഘമിത്രയ്‌ക്ക് അനുമോദനവും ഒക്ടോബർ 23 ന്
കൊളച്ചേരി :- CPI(M) കൊളച്ചേരി ലോക്കൽ ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങലും ഭാരത് ഭവൻ ഗ്രാമീണ നാടക രചന അവാർഡ് നേടിയ ശ്രീധരൻ സംഘമിത്രയ്‌ക്കുള്ള അനുമോദനവും ഒക്ടോബർ 23 തിങ്കളാഴ്ച വൈകുന്നേരം 7.30ന് കരിങ്കൽക്കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ വെച്ച് നടക്കും. വരിസംഖ്യ ഏറ്റുവാങ്ങലും ഉപഹാര സമർപ്പണവും കെ.വി സുമേഷ് എംഎൽഎ നിർവ്വഹിക്കും. CPI(M) മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ പങ്കെടുക്കും.