CPl(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പലസ്തീന് ഐക്യദാർഢ്യമറിയിച്ച് പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- ഗാസയിലെ മനുഷ്യക്കുരുതി ഇസ്രയേൽ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പലസ്തീന് ഐക്യദാർഢ്യമറിയിച്ച് ദില്ലിയിൽ നടക്കുന്ന CPI(M) ധർണ്ണയോടനുബന്ധിച്ച് വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.  ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ , എ.കൃഷ്ണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ CPI(M) മയ്യിൽ ഏരിയ കമ്മറ്റി അംഗം എം.വി സുശീല സംസാരിച്ചു. കെ.നാണു അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.




Previous Post Next Post