ശ്രീധരൻ സംഘമിത്രയെ ആദരിച്ചു

 



കൊളച്ചേരി:-കേരള സർക്കാർ ഭാരത് ഭവൻ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രക്ക് സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കെ.വി സുമേഷ് MLA പൊന്നാടയണിച്ച് ഉപഹാരം നൽകി. സിപിഐ (എം) മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ അഭിവാദ്യ പ്രസംഗം നടത്തി. പി പവിത്രൻ , പി.വി വത്സൻ മാസ്റ്റർ പി.പി കുഞ്ഞിരാമൻ ,എം. രാമചന്ദ്രൻ , സി. രജുകുമാർ , കെ.വി ശിവൻ എ.പി പ്രമോദ് കുമാർ പ്രസംഗിച്ചു

എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. ശ്രീധരൻ സംഘമിത്ര മറുപടി പ്രസംഗം നടത്തി കെ.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.

Previous Post Next Post